മറയൂര്‍:നാട്ടിലിറങ്ങിയ കാട്ടുപോത്ത് മേല്‍ക്കൂര തകര്‍ന്ന് വീടിനുളളില്‍ വീണു.പളളനാട് സ്വദേശി രാംകുമാറിന്റെ വീട്ടിലാണ് കാട്ടുപോത്ത് കുടുങ്ങിയത്.
ഞായറാഴ്ച രാത്രിയാണ് സംഭവം.സംഭവം നടക്കുമ്പോള്‍ വീട്ടിലാരുമില്ലാതിരുന്നതിനാല്‍ വലിയ അപകമാണ് ഒഴിവായത്. വീടിനുളളില്‍ കുടുങ്ങിയ കാട്ടുപോത്തിനെ നാട്ടുകാര്‍ ചേര്‍ന്ന് പൂട്ടിയിട്ടു..
കാട്ടുപോത്ത് ടിവിയും അലമാരയും തകര്‍ത്തു.വീടിനും കാര്യമായ കേടുപാട് പറ്റിയിട്ടുണ്ട്.സംഭവസ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടുപോത്തിനെ തുറന്നുവിടുകയായിരുന്നു.
സംഭവത്തില്‍ രാംകുമാറിന് നഷ്പരിഹാരം നല്‍കാമെന്ന് ഡി.എഫ്.ഒ ഉറപ്പ് നല്‍കിയിട്ടുണ്ട്.