കൊച്ചി: നടിയെ ആക്രമിച്ചകേസില്‍ പ്രതികള്‍ ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാകും. ദിലീപ് ഒഴികെയുള്ള പ്രതികളാകും ഹാജരാവുക. പ്രതികളുടെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതോടെയാണ് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുന്നത്.
കേസിലെ പ്രധാന തെളിവായ നടി ആക്രമിക്കപെടുന്ന ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും. സംഭവദിവസം നടിയുമായി വാഹനം കടന്നുപോകുന്നതിന്റെ 6 സിസിടിവി ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയിരുന്നു. സ്വകാര്യതയെ മാനിച്ച് നടി ആക്രമിക്കപെടുന്ന ദൃശ്യങ്ങള്‍ പ്രതിക്ക് നല്‍കരുതെന്നാണ് പ്രോസിക്യൂഷന്റെ വാദം.