കൊച്ചി: വടയമ്പാടി, അശാന്തന് വിഷയങ്ങളില്‍ സംഘടനയെ വലിച്ചിഴയ്ക്കാനുള്ള നീക്കത്തെ അപലപിച്ച് ആര്‍എസ്എസ്. മുഖ്യമന്ത്രിയടക്കമുള്ളവര്‍ സംഘടനയ്ക്കെതിരെ നുണപ്രചാരണത്തിന് നേതൃത്വം നല്കുന്നു. സമാധാനവും സഹവര്ത്തിത്തവുമുള്ള ഗ്രാമങ്ങളില്‍ പോലും വിദ്വേഷത്തിന്റെ വിഷം വിതയ്ക്കാനുള്ള നീക്കത്തിനെതിരെ കരുതിയിരിക്കണമെന്നും രാഷ്ട്രീയ സ്വയം സേവക സംഘം പത്രപ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
വടയമ്പാടി ഭജനമഠം ക്ഷേത്ര ഭൂമി തര്‍ക്കം, അശാന്തന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ എന്നിവയില്‍ ആര്‍എസ്എസിനെ വലിച്ചിഴച്ചതോടെയാണ് പ്രതിഷേധവുമായി സംഘടന രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ചില മാദ്ധ്യമങ്ങളും സംഘടനകളും വിഷയത്തില്‍ ആസൂത്രിതമായി നുണപ്രചാരണം നടത്തുകയാണ്.
കൊല്ലത്ത് കുരീപ്പുഴ ശ്രീകുമാര്‍ നടത്തിയത് സംസ്കാരത്തിനും സാമൂഹ്യജീവിതത്തിനും മേലുള്ള കടന്നുകയറ്റമാണ്. സമാധാനവും സഹവര്ത്തിത്തവുമുള്ള ഗ്രാമങ്ങളില്‍ പോലും വിദ്വേഷത്തിന്റെ വിഷം വിതയ്ക്കാനുള്ള നീക്കമാണ് ഇത്തരക്കാര്‍ നടത്തുന്നതെന്നും ആര്‍എസ്എസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ജാതിക്കതീതമായ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം രാഷ്ട്രീയമായി വിലങ്ങുതടിയാകുമെന്ന തിരിച്ചറിവാണ് കള്ള പ്രചാരണത്തിന് മുഖ്യമന്ത്രിയെയും സ്ഥാപിത താല്പര്യക്കാരെയും നിര്‍ബന്ധിതരാക്കുന്നത്. പിന്നോക്ക വിഭാഗത്തില്‍ പെട്ടവരെ സാമൂഹ്യവും സാമ്പത്തികവും സംഘടിതവുമായി ദേശീയധാരയോട് ചേര്‍ത്ത് നിര്‍ത്താനാണ് സംഘടന ശ്രമിക്കുന്നത്. കേരളീയ സമൂഹത്തെ ജാതീയമായി വിഭജിച്ച് മുതലെടുക്കാനുള്ള ശ്രമത്തെ കരുതിയിരിക്കണമെന്നും ആര്‍എസ്എസ് ആഹ്വാനം ചെയ്തു.