തായ്പേയ്: തായ്വാനിൽ വീണ്ടും ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാജ്യത്തിന്റെ കിഴക്കൻ തീരനഗരമായ ഹുവാലിയനിലാണ് വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ഭൂചലനത്തിൽ ആറ് പേർ മരിക്കുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. സംഭവത്തെ തുടർന്ന് ഹുവാലിയനിൽ ആഡംബര ഹോട്ടൽ നിലംപൊത്തുകയും നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.