World

ബീഗം ഖാലിദ സിയക്ക് അഞ്ചു വർഷം തടവ്

ധാക്ക : ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയക്ക് അഞ്ചുവർഷം തടവ് . ധാക്കയിലെ പ്രത്യേക കോടതിയാണ് അഴിമതിക്കേസിൽ ഖാലിദ സിയക്ക് അഞ്ചു വർഷം തടവ് വിധിച്ചത് . ബംഗ്ളാദേശ് പ്രതിപക്ഷ നേതാവു കൂടിയാണ് സിയ.

രണ്ടര ലക്ഷം യുഎസ് ഡോളർ വിദേശ സംഭാവനയായി സിയ ഓർഫനേജ് ട്രസ്റ്റിനു വാങ്ങിയതിലെ ക്രമക്കേടുകളെ തുടർന്നാണ് നടപടി. സിയക്കെതിരെയുള്ള വിചാരണയ്ക്ക് ധാക്ക ഹൈക്കോടതിയും സുപ്രീം കോടതിയും അനുമതി നൽകിയിരുന്നു.

സിയ ചാരിറ്റബിൾ ട്രസ്റ്റ് , സിയ ഓർഫനേജ് ട്രസ്റ്റ് എന്നിവ കടലാസിൽ മാത്രമുള്ള സംഘടനകളാണെന്നും ഇതിന്റെ പേരിൽ ലക്ഷങ്ങളാണ് സിയ വാങ്ങിയെടുത്തതെന്നും കോടതിയിൽ തെളിഞ്ഞു. 2002-2006 ഭരണ കാലത്താണ് അഴിമതി നടന്നത്.

350 Shares

Please scroll down for comments

Close
Close