World

യാത്രക്കാരന്‍ നഗ്‌നനായി ശുചിമുറിയില്‍; വിമാനം തിരിച്ചിറക്കി

അലാസ്‌ക: യാത്രക്കാരന്‍ സ്വയം ശുചിമുറിയില്‍ പൂട്ടിയിട്ട് നഗ്‌നനാവുകയും വിമാനജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്തതോടെ ആങ്ഗറേജില്‍ നിന്ന് സെറ്റിലിലേക്കുളള അലാസ്‌ക എയര്‍ലൈന്‍സിന്റെ വിമാനം യാത്രമദ്ധ്യേ തിരിച്ചിറക്കി.

അലാസ്‌ക എയര്‍ലൈന്‍സ് ഫ്ലൈറ്റ്  146 ആണ്  തിരിച്ചിറക്കിയത്.യാത്രക്കാരന്‍ വിമാനജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് വിമാനം യാത്ര അവസാനിപ്പിച്ചതെന്ന് വിമാനത്തിലെ മറ്റൊരു യാത്രക്കാരന്‍ കെയ്റ്റ് ഡാനിലുക്ക് പറഞ്ഞു.

ഫ്ലൈറ്റ് ജീവനക്കാര്‍ ഇയാള്‍ നഗ്നനാണെന്ന് കണ്ടത്തുകയായിരുന്നു.തുടര്‍ന്ന് ഇയാള്‍ക്ക് പല നിര്‍ദ്ദേശങ്ങള്‍ നല്‍കിയെങ്കിലും അത് പാലിക്കാന്‍  തയ്യാറായില്ല .ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമാണെന്നാണ് പ്രാഥമിക നിഗമനം.

പുലര്‍ച്ചെ 3 മണയോടെയാണ് ആങ്ഗറേജില്‍ വിമാനം തിരിച്ചെത്തിയത്.ഉടന്‍ തന്നെ പോലീസും എഫ്ബിഐയും ചേര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു നീക്കി.

Please scroll down for comments

Close
Close