World

തോക്കുമായി കടുവയെ നേരിടാൻ പൊലീസ് : 45 മിനിറ്റുകൾക്ക് ശേഷം കഥ മാറി

തന്റെ ഫാം ഹൗസിൽ കടുവയെത്തി എന്ന കർഷകന്റെ സന്ദേശത്തെത്തുടർന്നാണ് സ്കോട്‌ലൻഡിലെ നോർത്ത് ഈസ്റ്റ് പൊലീസ് സ്ഥലത്തേക്ക് പാഞ്ഞെത്തിയത് . പശുക്കളെ കൊല്ലാനാണ് കടുവയെത്തിയതെന്ന കർഷകന്റെ ആശങ്ക പൊലീസ് കണക്കിലെടുത്തു. പെട്ടെന്നു തന്നെ തോക്കുമായി കടുവയുടെ ചുറ്റും വളയുകയും ചെയ്തു .

45 മിനിറ്റോളം കാത്തിരുന്നെങ്കിലും കടുവ അനങ്ങുകയോ ആക്രമിക്കാൻ ശ്രമിക്കുകയോ ചെയ്യാത്തത് പൊലീസുകാരിൽ സംശയമുണർത്തി . ഒടുവിൽ രണ്ടും കൽപ്പിച്ച് കടുവയ്ക്കടുത്തേക്കെത്തിയ പൊലീസുകാർ അപ്പോഴാണ് സത്യം തിരിച്ചറിഞ്ഞത് . 45 മിനിറ്റോളം പൊലീസിനെ മുൾ മുനയിൽ നിർത്തിയത് ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ളിക്കേറ്റ് കടുവയായിരുന്നു.

പൊതുജനത്തെ ബാധിക്കുന്ന ഒരു പ്രശ്നങ്ങളും പൊലീസ് ലഘുവായി കാണില്ലെന്ന് പറഞ്ഞു കൊണ്ട് നോർത്ത് ഈസ്റ്റ് പൊലീസ് ഡിവിഷൻ തന്നെയാണ് സംഭവം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. കടുവ ഡ്യൂപ്ളിക്കേറ്റായിരുന്നെങ്കിലും സന്ദേശം നല്ല ഉദ്ദേശ്യത്തോടെ ഉള്ളതായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

Shares 646

Post Your Comments

Close
Close