Gulf

പ്രധാനമന്ത്രിയെ വരവേൽക്കാനൊരുങ്ങി ഒമാൻ

മസ്കറ്റ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാനൊരുങ്ങി ഒമാനിലെ ഇന്ത്യന്‍ പ്രവാസി സമൂഹം. പ്രധാനമന്ത്രി ഇന്ത്യൻ കമ്മ്യൂണിറ്റിയെ അഭിസംബോധന ചെയ്യുന്ന പരിപാടിയിൽ പങ്കെടുക്കാനുള്ള പാസ്സുകൾ വാങ്ങാൻ ആയിരങ്ങളാണ് എത്തുന്നത്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ ഒമാൻ സന്ദർശനമാണിത്. വിപുലമായ സ്വീകരണ പരിപാടികളാണ്​ പ്രവാസി സമൂഹം നരേന്ദ്ര മോദിക്കു വേണ്ടി ഒരുക്കുന്നത്​. 11 ന് പ്രധാനമന്ത്രി ഇന്ത്യൻ കമ്മ്യൂണിറ്റിയെ അഭിസംബോധന ചെയ്യുന്ന പരിപാടിയിൽ പങ്കെടുക്കാനുള്ള പാസ്സുകൾ വാങ്ങാൻ ഇന്ത്യൻ സോഷ്യൽ ക്ലബിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ഇന്ത്യക്കും ഒമാനുമിടയിൽ സഹകരണം ശക്തമാക്കുവാൻ സന്ദർശനം ഇടയാക്കുമെന്ന വിശ്വാസത്തിലാണ് ഒമാനിലെ പ്രവാസി സമൂഹം.

2K Shares

Please scroll down for comments

Close
Close