തിരുവനന്തപുരം: രണ്ട് ദിവസമായി തിരുവനന്തപുരത്ത് നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് അവസാനിക്കും. തൃശൂരില്‍ നടക്കുന്ന സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള റിപ്പോര്‍ട്ടിന്റെ കരടിന് യോഗം രൂപം നല്‍കും. സിപിഐക്കെതിരെ സിപിഎം ജില്ലാസമ്മേളനത്തിനലുണ്ടായ തരത്തിലുള്ള വിമര്‍ശനങ്ങള്‍ കരട് റിപ്പോര്‍ട്ടിലും ഇടം നേടിയേക്കും. സിപിഐ മുന്നണി മര്യാദ പാലിക്കുന്നിലെന്ന് റിപ്പോര്‍ട്ടിലുണ്ടാകും.
ബിജെപി സംസ്ഥാനത്ത് കരുത്താര്‍ജിക്കുന്നത് ജാഗ്രതയോടെ കാണണമെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. സിപിഎമ്മിലെ വിഭാഗീയതകള്‍ അവസാനിച്ചതായി അവകാശപ്പെടുന്ന കരട് റിപ്പോര്‍ട്ടിന് ഈ മാസം 13 ന് ചേരുന്ന സംസ്ഥാന സമിതി അന്തിമ രൂപം നല്‍കും.