മാലി: മാലദ്വീപിൽ മാദ്ധ്യമപ്രവർത്തകനായ ഇന്ത്യാക്കാരൻ അറസ്റ്റിൽ. പഞ്ചാബ് സ്വദേശി മണി ശർമ്മയാണ് അറസ്റ്റിലായത്. ലണ്ടൻ സ്വദേശിയായ ഇന്ത്യൻ വംശജൻ അതീഷ് രവ്ജി പട്ടേലിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
എഎഫ്പി വാർത്താ ഏജൻസിയിൽ പ്രവർത്തിക്കുന്നവരാണ് ഇരുവരും. മണിശർമ്മയെ തടഞ്ഞുവച്ചതായി വിവരം ലഭിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കൂടുതൽ വിവരങ്ങൾ എംബസിയിൽ നിന്നും ശേഖരിച്ചുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.