റാമള്ള: പ്രധാനമന്ത്രി നരേന്ദ്രമോദി പലസ്തീനിലെത്തി. ഇന്ന് ഉച്ചയോടെ റാമള്ള വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിക്ക് പലസ്തീൻ ഊഷ്മള സ്വീകരണം നൽകി. പലസ്തീൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.
History in the making. In a first-ever visit by an Indian Prime Minister to Palestine, PM @narendramodi on the way to Ramallah in a chopper provided by Jordan government and escorted by choppers from Israel Air Force. pic.twitter.com/Nx7AtyLS8W
— Anurag Srivastava (@MEAIndia) February 10, 2018
ജോർദാനിൽ നിന്ന് ഹെലികോപ്ടറിൽ ഇസ്രയേൽ എയർഫോഴ്സിന്റെ അകമ്പടിയോടെയാണ് മോദി പലസ്തീനിലെത്തിയത്. യാസർ അരാഫത്തിന്റെ സ്മൃതികുടീരത്തിൽ പ്രണാമമർപ്പിച്ചതിനു ശേഷം പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
തുടർന്ന് പലസ്തീൻ മോദിക്ക് ഗ്രാൻഡ് കോളർ ബഹുമതി നൽകി ആദരിച്ചു. ഇന്ത്യ-പലസ്തീൻ ബന്ധത്തിൽ ബന്ധം മെച്ചപ്പെടുത്താൻ എടുത്ത നടപടികൾക്കുള്ള ആദര സൂചകമായാണ് ഗ്രാൻഡ് കോളർ ബഹുമതി നൽകി പലസ്തീൻ ആദരിച്ചത്.