India

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; ഒരു സൈനികന് വീരമൃത്യു

കശ്മീര്‍: ജമ്മു കശ്മീരിലെ കരണ്‍ നഗറിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.

കരണ്‍ നഗറിലെ സിആര്‍പിഎഫ് ക്യാമ്പില്‍ നുഴഞ്ഞുകയറാനായിരുന്നു ഭീകരരുടെ ശ്രമം. ഇത് സൈന്യം പരാജയപ്പെടുത്തി. ക്യാമ്പില്‍ ആയുധങ്ങളുമായി കടക്കാനായിരുന്നു ഇവരുടെ ശ്രമം. സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഓടിരക്ഷപ്പെട്ടു. ഇവര്‍ സമീപത്തെ ഒരു കെട്ടിടത്തിനുള്ളിലേക്കാണ് ഒാടിക്കയറിയത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ്  ആക്രമണശ്രമം ഉണ്ടാകുന്നത്.

സിആര്‍പിഎഫ് 23ാം നമ്പര്‍ ബെറ്റാലിയന് നേരെയാണ് ആക്രമണശ്രമം ഉണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെ സുജ്‌വാന്‍ സൈനികക്യാമ്പിന് നേരെ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരാക്രമണം ഉണ്ടായതിന് പിന്നാലെയാണ് കരണ്‍ നഗറിലും ആക്രമണശ്രമം ഉണ്ടായിരിക്കുന്നത്.

 

Shares 464

Post Your Comments

Close
Close