കൊച്ചി: കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ആന്റണി ഡൊമനിക്ക് ചാര്‍ജെടുത്തു. അഭിഭാഷകരുടെയും ഹൈക്കോടതിയിലെ മറ്റ് ജഡ്ജിമാരുടെയും നിയമവിദഗ്ദരുടെയും സാന്നിധ്യത്തിലാണ് ആന്റണി ഡൊമനിക്ക് ചുമതലയേറ്റത്.
അഭിഭാഷകസംഘടനയുടെയും വനിതാ അഭിഭാഷകകൂട്ടായ്മയുടെയും പ്രതിന്ധികളും ഹൈക്കോടതി ജഡ്ജി സി.എന്‍ രവീന്ദ്രനും ആശംസകള്‍ നേര്‍ന്നു.
വിവാദങ്ങള്‍ക്ക് വഴിവയ്ക്കാതെ നിഷ്പക്ഷമായി നീതിനിര്‍വ്വഹണം നടത്തുകയാണ് ലക്ഷയമെന്ന് ജസ്റ്റിസ് ആന്റണി ഡൊമനിക്ക് അഭിപ്രായപ്പെട്ടു.