India

ഷോപ്പിയാനില്‍ സൈന്യത്തിന്റെ വെടിയേറ്റ് പ്രദേശവാസികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എഫ് ഐ ആര്‍ റദ്ദാക്കി

ന്യൂഡല്‍ഹി: കശ്മീരിലെ ഷോപ്പിയാനില്‍ സൈന്യത്തിന്റെ വെടിയേറ്റ് പ്രദേശവാസികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ സുപ്രീം കോടതി റദ്ദാക്കി. സൈനികരെ പ്രതി ചേര്‍ത്താണ് ജമ്മുകശ്മീര്‍ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് സൈനികര്‍ക്കെതിരെ നടപടി എടുക്കേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. രണ്ടാഴ്ച്ചയ്ക്കകം വിശദീകരണം നല്‍കാനും സുപ്രീംകോടതി ഉത്തരവിട്ടു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മേജര്‍ ആദിത്യയുടെ അച്ഛനാണ് സുപ്രീംകോടതിയെ സമീപിച്ചത്

390 Shares

Please scroll down for comments

Close
Close