തിരുവനന്തപുരം: ഡിജിപി എന്‍ സി അസ്താന സംസ്ഥാനത്തിന്റെ പുതിയ വിജിലന്‍സ് ഡയറക്ടറായി ചുമതലയേല്‍ക്കും. മുഖ്യമന്ത്രി ഇത് സംബന്ധിച്ച ഉത്തരവില്‍ ഒപ്പിട്ടു. 1986 ബാച്ച് എെപിഎസ് ഉദ്യോഗസ്ഥനാണ്. നിലവില്‍ ദില്ലിയില്‍ കേരളത്തിന്റെ ഒാഫീസര്‍ ഒാണ് സ്പെഷ്യല്‍ ഡ്യൂട്ടി നിര്‍വഹിച്ചു വരികയായിരുന്നു.
ലോക്നാഥ് ബെഹ്റക്കാണ് ഇപ്പോള്‍ കേരളത്തിലെ വിജിലന്‍സ് ഡയറക്ടറുടെ ചുമതല. സംസ്ഥാന പോലീസ് മേധാവിയുടെ ചുമതലക്കു പുറമെയാണ് വിജിലന്‍സ് ഡയറക്ടറുടെ പദവിയും ബെഹ്റ വഹിച്ചിരുന്നത്. ഇരട്ടപ്പദവി വിവാദമായ സാഹചര്യത്തില്‍ വ്യാഴാഴ്ചയ്ക്കകം പുതിയ ഡയറക്ടറെ നിയമിക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പു നല്‍കിയിരുന്നു.