മസ്ക്കറ്റ് : കടലിനക്കരെ മഹാദേവ സന്നിധിയിൽ അനുഗ്രഹം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി.
മസ്ക്കറ്റിലെ അതിപുരാതന ശിവക്ഷേത്രത്തിലാണ് മോദി ദർശനം നടത്തിയത്.ക്ഷേത്രത്തിലെ ആദി മോതീശ്വർ മഹാദേവ,ശ്രീ മോതീശ്വർ മഹാദേവ,ഹനുമാൻ സ്വാമി ക്ഷേത്രങ്ങളിലും അദ്ദേഹം ദർശനം നടത്തി.
തുടർന്ന് ക്ഷേത്ര ഭരണസമിതി അംഗങ്ങളുമായും,അവിടെയെത്തിയ പ്രവാസി ഇന്ത്യക്കാരുമായും അദ്ദേഹം സംസാരിച്ചു.
ഒമാൻ സുൽത്താന്റെ കൊട്ടാരത്തിനു സമീപമാണ് മസ്ക്കറ്റിലെ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഗുജറാത്തിലെ വ്യാപാര കുടുംബങ്ങളാണ് 125 കൊല്ലങ്ങൾക്ക് മുൻപ് കടലിനിക്കരെ ഇത്തരമൊരു ക്ഷേത്രം നിർമ്മിച്ചതിനു പിന്നിൽ.തുടർന്ന് 1999 ൽ ക്ഷേത്രം നവീകരിക്കുകയുണ്ടായി.
വർഷം തോറും നടക്കുന്ന പൂജാ വേളയിൽ 15,000 ത്തോളം പേരാണ് പങ്കെടുക്കുന്നത്.