അരീക്കോട്: മലപ്പുറത്ത് അഞ്ച് കോടിയോളം വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. മെഥിലൈന് ഡൈയോക്സി അംഫെത്താമിന്(എംഡിഎ) എന്ന മയക്കുമരുന്നാണ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം, ഇടുക്കി, കൊടൈക്കനാൽ എന്നിവിടങ്ങളിൽ നിന്നുള്ളവരെയാണ് പിടികൂടിയത്. മുംബൈയിൽ നിന്നാണ് ഇവ കൊണ്ടുവന്നതെന്നാണ് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച അന്വേഷണം നടന്നുവരികയാണ്.