രാജസ്ഥാൻ : സൗജന്യമായി സാനിട്ടറി നാപ്കിനുകൾ വിതരണം ചെയ്യാൻ രാജസ്ഥാൻ സർക്കാരിന്റെ തീരുമാനം.
വ്യക്തിശുചിത്വം,പരിസരശുചിത്വം എന്നിവ ഉറപ്പും വരുത്തും വിധത്തിൽ നാപ്കിനുകൾ വിതരണം ചെയ്യാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ പറഞ്ഞു.
15 മുതൽ 45 വയസ്സുവരെയുള്ള സ്ത്രീകൾക്കായാണ് പുതിയ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്.സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിലെ സ്ക്കൂൾ വിദ്യാർത്ഥികൾക്കാകും തുടക്കത്തിൽ നാപ്കിനുകൾ വിതരണം ചെയ്യുക.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ,കോളേജുകൾ,അന്നപൂർണ്ണ ബന്ദർസ്,അംഗൻ വാടികൾ,സ്ക്കൂളുകൾ എന്നിവകൾ വഴിയാകും നാപ്കിനുകളുടെ വിതരണം.
സംസ്ഥാനത്തെ ആരോഗ്യ മേഖലക്ക് മുൻഗണന നൽകി 76 കോടി രൂപ പുതിയ പദ്ധതിക്കായി അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.