India

രണ്ട് ലഷ്കർ ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ : കരൺ നഗറിൽ കെട്ടിടത്തിനുള്ളിൽ ഒളിച്ചിരുന്ന രണ്ട് ലഷ്കർ ഭീകരരെ സൈന്യം വധിച്ചു. നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തതായി സൈന്യം വ്യക്തമാക്കി. ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ജവാന് പരിക്കേറ്റെങ്കിലും അദ്ദേഹം അപകട നില തരണം ചെയ്തതായും സൈനിക വക്താവ് അറിയിച്ചു.

ഇന്നലെയാണ് കരൺ നഗറിൽ ഭീകരർ സൈനിക ക്യാമ്പിനു നേരേ ആക്രമണം നടത്തിയത്. രാത്രി തുടങ്ങിയ ഏറ്റുമുട്ടൽ ഇന്നും തുടർന്നു. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിലയുറപ്പിച്ച ഭീകരരെ സൈന്യം വധിക്കുകയായിരുന്നു.

സുൻജുവാനിൽ ജെയ്ഷ് ഇ മൊഹമ്മദ് സൈനിക ക്യാമ്പ് ആക്രമിച്ച് ആറ് സൈനികരെ വധിച്ചതിനു തൊട്ടു പിന്നാലെയാണ് കരൺ നഗറിൽ ആക്രമണം നടന്നത്. സുൻജുവാനിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു.

Close
Close