ഉത്തർപ്രദേശ് ; മൊബൈൽ ഫോണിൽ സംസാരിക്കാൻ അനുവദിക്കാത്ത ഭർത്താവിനെ ഭാര്യ തീ കൊളുത്തി കൊന്നു.
ഉത്തർപ്രദേശിലെ ബാലരാംപുർ ജില്ലയിൽ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. പൊള്ളലേറ്റു ചികിത്സയിലായിരുന്ന നാൻകെ എന്ന യുവാവാണ് ഒരാഴ്ചയ്ക്കു ശേഷം മരണത്തിനു കീഴടങ്ങിയത്.
സംഭവത്തിൽ ഭാര്യ പൂജയെ പൊലീസ് അറസ്റ്റ് ചെയ്തു.
മൊബൈൽ ഫോണിൽ സംസാരിക്കാൻ അനുവദിക്കില്ലെന്ന് നാൻകെ പറഞ്ഞതിൽ പൂജ കടുത്ത അമർഷത്തിലായിരുന്നു. ഉറങ്ങാൻ കിടന്ന നാൻകെയുടെ ശരീരത്തിൽ മണ്ണെണ്ണ തളിച്ച ശേഷം തീകൊളുത്തുകയായിരുന്നു