അബുദാബി: അബുദാബിയിൽ, വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ സ്വദേശിക്ക് വധശിക്ഷ. കൊല്ലപ്പെട്ട യുവതിയുടെ രക്ഷിതാക്കൾ മാപ്പ് നൽകാൻ വിസമ്മതിച്ചതോടെയാണ് വധശിക്ഷ വിധിച്ചത്.
അബുദാബി ഫസ്റ്റ് ഇൻസ്റ്റൻസ് ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ബ്ലഡ് മണി നിരസിച്ച മാതാപിതാക്കൾ, പ്രതിക്ക് വധശിക്ഷ വിധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഭർത്താവ് രണ്ടാം വിവാഹം കഴിച്ചുവെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് യുവതി വിവാഹമോചനത്തിന് അപേക്ഷ നൽകിയത്. വധശിക്ഷയ്ക്കെതിരേ ഇയാൾക്ക് 14 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാം.