പത്തനംതിട്ട: കെഎസ്ആർടിസിയുടെ അനാസ്ഥയിൽ കോടികൾ വിലമതിക്കുന്ന വോൾവോ ബസുകൾ തുരുമ്പെടുത്ത് നശിക്കുന്നു.
പത്തനംതിട്ട ഡിപ്പോയ്ക്ക് ലഭിച്ച KURTC യുടെ 5 Ac ലോ ഫ്ലോർബസ്സുകളാണ് നിസാര അറ്റകുറ്റപണികൾ നടത്താൻ കഴിയാതെ മഴയും വെയിലുമേറ്റ് നശിക്കുന്നത്.
നഷ്ടത്തിലായിട്ടും കൂടുതൽ സ്കാനിയ ബസുകൾ വാടകയ്ക്കെടുത്ത് സർവ്വീസ് നടത്താനുള്ള തീരുമാനം നിലനിൽക്കുന്നതിനിടെയാണ് ബസുകൾ തുരുമ്പെടുത്ത് നശിക്കുന്നത്.
വിഷയത്തിൽ പഠിച്ച ശേഷം പ്രതികരിക്കാമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.