ബംഗളൂരു: കർണാടകയിൽകോൺഗ്രസ് എംഎൽഎയുടെ മകന്റെ ആക്രമണത്തിൽ യുവാവിന് പരുക്കേറ്റു. എംഎൽഎയായ എൻഎ ഹാരിസിന്റെ മകൻ മുഹമ്മദ് നാലപ്പാടാണ് ആക്രമണം നടത്തിയത്.
ആക്രമണത്തിൽ പരുക്കേറ്റ ഡോളർ കോളനിയിൽ താമസിക്കുന്ന വിദ്വത് എന്ന യുവാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
യുബി സിറ്റിയിലെ ഹോട്ടലിൽ വച്ച് യുവാവിനെ മുഹമ്മദ് നാലപ്പാടന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ യുവാവ് മല്യ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ ഇവിടെയെത്തിയ ആക്രമി സംഘം വിദ്വതിനെ വീണ്ടും മർദ്ദിക്കുകയായിരുന്നു.
ആക്രമണം തടയാനെത്തിയ വിദ്വിതിന്റെ സഹോദരനെയും സംഘം മർദ്ദിച്ചു.
സംഭവം വിവാദമായതോടെ മുഹമ്മദ് നാലപ്പാട്ടിനും സുഹൃത്തുക്കളായ പത്തുപേര്‍ക്കുമെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.