അഗർത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടിംഗ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് നാല് വരെയാണ് വോട്ടെടുപ്പ് നടക്കുക. ഉച്ചവരെ 35 ശതമാനം പോളിംങ് രേഖപ്പെടുത്തി.
കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. യുവാക്കൾ ഉൾപ്പടെ എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു.
ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ അഗർത്തലയിൽ വോട്ട് രേഖപ്പെടുത്തി. 60 അംഗ നിയമസഭാ സീറ്റുകളുള്ള ത്രിപുര നിയമസഭയിലെ 59 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി യും സിപിഎമ്മും നേരിട്ട് ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധയാകർഷിക്കുന്നതാണ്.