ഇറാനിൽ വിമാനപകടം. 60 യാത്രക്കാരും 6 ജീവനക്കാരുമായി പോയ വിമാനമാണ് തകർന്ന് വീണത്. ആസിമൻ എയർലൈൻസിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 66 പേരും മരിച്ചതായി അസിമാൻ എയർലൈൻസ് സ്ഥിരീകരിച്ചു.
സഗ്രോസ മലനിരകളിൽ വിമാനം തകർന്നു വീഴുകയായിരുന്നു. ടെഹ്റാനിൽ നിന്ന് യജൂസിലേക്ക് പോവുകയായിരുന്ന ATR 72 വിമാനമാണ് തകർന്നത്. പ്രാദേശിക സമയം രാവിലെ അഞ്ചിന് പറന്നുയർന്ന വിമാനം, 50മിനിറ്റുകൾക്ക് ശേഷം റഡാറിൽ നിന്ന് അപ്രത്യക്ഷമായി.
അടിയന്തര ലാൻഡിംഗിനിടെ തകരുകയായിരുന്നുവെന്നാണ് സൂചന. കഴിഞ്ഞയാഴ്ച റഷ്യയിലുണ്ടായ വിമാന അപകടത്തിൽ 71 പേർ മരിച്ചിരുന്നു.