മലപ്പുറം : ഏഴ് കോടി രൂപയുടെ മയക്കുമരുന്നുമായി മലപ്പുറത്ത് 10 പേർ പിടിയിൽ
അരീക്കോട് , മഞ്ചേരി എന്നിവിടങ്ങളിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.
രാജസ്ഥാൻ സ്വദേശിയായ വിമുക്തഭടനും, മലയാളിയായ സർക്കാർ ഉദ്യോഗസ്ഥനുമടക്കം പത്ത് പേർ സംഭവുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുണ്ട്.
6 കോടി വിലവരുന്ന കെറ്റമിൻ അരീക്കോട് നിന്നും ഒരു കോടി വിലയുള്ള ബ്രൗൺഷുഗർ മഞ്ചേരിയിൽ നിന്നുമാണ് പിടികൂടിയത്
കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്തുനിന്നും 30 കോടിയുടെ മയക്കുമരുന്ന് പിടികൂടിയിരുന്നു. വിമാനത്താവളത്തിന് സമീപം കാറില്‍നിന്നാണ് മയക്കുമരുന്ന് പിടിച്ചത്. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു.
മലപ്പുറത്ത് നിന്നും പിടിയിലായവർക്ക് ഇവരുമായി ബന്ധമുണ്ടോയെന്ന് വ്യക്തമായിട്ടില്ല.