കാന്‍ബെറ : മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ കെല്‍വിന്‍ ചുഴലിക്കാറ്റ് വീശിയടിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ അധികൃതര്‍ പശ്ചിമ ഓസ്ട്രേലിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ജനങ്ങൾക്കും വീടുകള്‍ക്കും കാറ്റ് ഭീഷണിയായേക്കുമെന്നും പില്ബറ മേഖലയിലുള്ളവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വീടുകളിലുള്ളവര്‍ ജനാലക്കും വാതിലിനും അരികില്‍ നില്‍ക്കരുതെന്നും മുന്നറിയിപ്പുണ്ട്. എന്നാല്‍ ഓസ്ട്രേലിയയുടെ ദക്ഷിണ മേഖലാ ഭാഗത്ത് കാറ്റിന്റെ വേഗത താരതമ്യേന കുറവായിരിക്കുമെന്നും അറിയിപ്പിലുണ്ട്.