ന്യൂഡൽഹി: ദേശീയ ഹജ്ജ് നയം ചോദ്യംചെയ്ത് കേരള ഹജ്ജ് കമ്മിറ്റി സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
മുസ്ലിം ജനസംഖ്യ കണക്കാക്കി സീറ്റ്ക്വോട്ട അനുവദിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നാണ് പ്രധാന ആവശ്യം. അഞ്ചാംതവണ ഹജ്ജിന് അപേക്ഷിക്കുന്നവർക്ക് മുൻഗണന നൽകണമെന്ന കേരള ഹജ്ജ് കമ്മിറ്റിയുടെ ആവശ്യം അനുവദിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
ഹജ്ജ് അപേക്ഷകളിൽ നറുക്കെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ, സുപ്രീംകോടതി ഇടപെടരുതെന്നും കേന്ദ്രം സമർപ്പിച്ച സത്യവാങ് മൂലത്തിൽ ആവശ്യപ്പെട്ടിരുന്നു.