ലോകത്തിലെ പ്രധാനപ്പെട്ട ഫാസ്റ്റ് ഫൂഡ് ശൃംഖലയായ കെന്റക്കി ഫ്രൈഡ് ചിക്കന്റെ 600ഓളം ഔട്ട്ലെറ്റുകള് ബ്രിട്ടണില്‍ താത്കാലികമായി അടച്ചിട്ടു. ചിക്കന്‍ സ്റ്റോക്ക് തീര്‍ന്നതാണ് ഔട്ട്ലറ്റുകള് പൂട്ടുന്നതിലേക്ക് നയിച്ചത്. ചിക്കന്‍ വിതരണത്തിന് കരാറെടുത്ത ഡിഎച്ച്എല്‍ കമ്പനിയുടെ വിതരണ സംവിധാനത്തില്‍ വന്ന പാളിച്ചയാണ് ഔട്ട്ലെറ്റുകളില് ചിക്കന്‍ എത്താതിരിക്കാന്‍ കാരണമായത്.
ബ്രിട്ടണില്‍ മാത്രം കെ എഫ് സിക്ക് 900ത്തോളം ഔട്ട്ലെറ്റുകള് ഉണ്ട്. നിലവില്‍ 300 എണ്ണം മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കുന്നത്. സംഭവവുമായി ബന്ധപ്പട്ട് കെ എഫ് സി അവരുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഖേദം പ്രകടിപ്പിച്ചു.
ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ ബിഡ്വെസ്റ്റുമായിട്ടായിരുന്നു നേരത്തെ കെ എഫ് സിയുടെ കരാര്‍. ഇത് അവസാനിപ്പിച്ചിട്ടായിരുന്നു ഡിഎച്ച്എല്ലുമായി കരാര്‍ ഒപ്പിടുന്നത്.