ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിനെതിരെ ആരോപണങ്ങളുമായി നീരവ് മോദി. കടം ബാങ്ക് പെരുപ്പിച്ച് കാട്ടുകയാണെന്ന് നീരവ് മോദി ആരോപിച്ചു. തിരിച്ചടയ്ക്കാനുള്ളത് 5000 കോടിയില്‍ താഴെ മാത്രമാണ്. പിഎന്‍ബിയുടെ അമിതാവേശം പണം തിരിച്ചടയ്ക്കാനുള്ള സാധ്യത ഇല്ലാതാക്കുന്നുവെന്നും നീരവ് മോദി ആരോപിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജ്മെന്റിന് അയച്ച കത്തിലാണ് നീരവ് മോദി ഈ ആരോപണങ്ങള്‍ നടത്തിയിരിക്കുന്നത്. ബന്ധുക്കള്‍ക്ക് കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കില്ലെന്നും നീരവ് കത്തില്‍ പറയുന്നു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദ്ദേശപ്രകാരം കേന്ദ്ര വിദേശകാര്യമന്ത്രാലയം നീരവ്മോദിയുടെയും, ബന്ധുവും ഗീതാഞ്ജലി ജുവല്‍സ് ഉടമയുമായ മെഹുല്‍ ചോക്സിയുടെയും പാസ്പോര്‍ട്ട് സസ്പെന്‍ഡ് ചെയ്തു.നീരവ്മോദിയെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. എട്ട് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി പിഎന്‍ബി സസ്പെന്‍ഡ് ചെയ്തു. ജനുവരി ആദ്യ ആഴ്ചയില്‍ തന്നെ ഇയാള്‍ പുറം രാജ്യത്തേക്ക് കടന്നിരുന്നു.