ജയ്പൂർ : കുട്ടികളെ പീഡനത്തിനിരയാക്കുന്നവർക്ക് വധശിക്ഷ ഉറപ്പാക്കും വിധത്തിലുള്ള നിയമം കൊണ്ടുവരാനൊരുങ്ങി രാജസ്ഥാൻ സർക്കാർ.
മദ്ധ്യപ്രദേശിലുള്ളതിന് സമാനമായി 12 വയസ്സിൽ താഴെയുള്ളവരെ പീഡനത്തിനിരയാക്കിയാൽ വധശിക്ഷ ഉറപ്പാക്കുന്നബിൽ ഉടൻ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് രാജസ്ഥാന് മന്ത്രി ഗുലാബ് ചന്ദ് കഠാരിയ പറഞ്ഞു.
ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ രാജസ്ഥാനിലും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
ഇക്കഴിഞ്ഞ ഡിസംബർ 4 നാണ് മദ്ധ്യപ്രദേശ് സർക്കാർ ഇത്തരമൊരു നിയമം പാസ്സാക്കിയത്.