ശ്രീനഗർ: കശ്മീരിൽ വീണ്ടും സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണം. മലംഗ്പോറയിലെ വ്യോമസേനാ കേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
പ്രവേശന കവാടത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവർക്ക് നേരെ ഭീകരർ വെടി വെയ്ക്കുകയായിരുന്നു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ ആഴ്ച സുഞ്ജ്വാനിലെ സൈനിക ക്യാംപിൽ നടന്ന ഭീകരാക്രമണത്തിൽ ആറ് സൈനികർ വീരമൃത്യു വരിച്ചിരുന്നു.