ബംഗളൂരു: സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ പെട്രോള്‍ ഒഴിക്കുകയും കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കോണ്‍ഗ്രസ് നേതാവിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ബംഗളൂരുവിലെ കോൺഗ്രസ്സ് നേതാവും കോണ്‍ഗ്രസ് എം എല്‍ എ ആയ ബി ബസവരാജിന്റെ അടുത്ത അനുയായിയുമായ നാരായണസ്വാമിക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഹോരമാവുവിലെ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ(ബി ബി എം പി) ഓഫീസിനുള്ളിലാണ് നാരായണ സ്വാമി പെട്രോള്‍ ഒഴിച്ചതും,കത്തിക്കുമെന്ന് ഭീഷണി മുഴക്കിയതും.
നാരായണസ്വാമി സമര്‍പ്പിച്ച വ്യാജരേഖ ഉദ്യോഗസ്ഥന് അംഗീകരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇയാള്‍ പ്രകോപിതനാവുകയുമായിരുന്നു.
ബി ബി എം പിയിലെ റവന്യൂ ഓഫീസര്‍ സതീഷ് കുമാറിന്റെ പരാതിയെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കെ ആര് പുരത്തെ ബ്ലോക്ക് പ്രസിഡന്റ് കൂടിയാണ് നാരായണസ്വാമി.