യുഎഇയിൽ വിവിധ മാദ്ധ്യമങ്ങളുടെ ഉള്ളടക്കങ്ങൾക്ക് തരംതിരിക്കൽ സംവിധാനം ഏർപ്പെടുത്തി. വിവിധ ഗെയിമുകൾക്കും റേറ്റിംഗ് ബാധകമാക്കിയിട്ടുണ്ട്.
സിനിമ കൂടാതെ, ഇനിമുതൽ വിവിധ മാദ്ധ്യമങ്ങളിലൂടെ കാണുകയും കേൾക്കുകയും വായിക്കുകയും പഠിക്കുകയും ചെയ്യുന്നവയുടെ ഉള്ളടക്കങ്ങൾക്ക് അവയുടെ സ്വഭാവമനുസരിച്ച് റേറ്റിംഗ് നൽകുന്ന സംവിധാനമാണ് നിലവിൽ വന്നത്.
രാജ്യത്തിന്റെ പാരമ്പര്യവും സാംസ്കാരിക മൂല്യങ്ങളും കാത്ത് സൂക്ഷിക്കുന്നതിനും കുട്ടികളെ മോശപ്പെട്ട ഉള്ളടക്കങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനും വേണ്ടിയാണ് തരംതിരിക്കൽ സംവിധാനമെന്ന് നാഷണൽ മീഡിയ കൗൺസിൽ അറിയിച്ചു.