എറണാകുളം: പ്രശസ്ത സിനിമ കലാസംവിധായകന്‍ സി.കെ.സുരേഷ് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യആശുപത്രിയില്‍ ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. ബുധനാഴ്ച രാവിലെ 11ന് കോഴിക്കോട്ട് തലക്കുളത്തൂരിലെ വീട്ടുവളപ്പിലാണ് സംസ്കാരം.
സംവിധായകന് ഐവി ശശിയുടെ കൂടെ സിനിമയില്‍ പ്രവര്‍ത്തിച്ച സുരേഷ്, അങ്ങാടി, ഇണ തുടങ്ങി നിരവധി സിനിമകളില്‍ കലാസംവിധായകനായിരുന്നു. മലയാളത്തിലും തമിഴിലുമായി നൂറിലേറെ സിനിമകളില്‍ കലാസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. ഏറ്റവും വലിയ പൂക്കളമൊരുക്കി ഗിന്നസ് ബുക്ക്, ലിംക ബുക്ക് ഓഫ് റെക്കോര്‍ഡും നേടിയിട്ടുണ്ട്.