ചെട്ടികുളങ്ങര: വിശ്വപ്രസിദ്ധമായ ചെട്ടികുളങ്ങര കുംഭഭരണി നാളെ. കെട്ടു കാഴ്ചകളും, കുത്തിയോട്ടവും കൊണ്ട് സമ്പന്നമായ ഭരണി മഹോത്സത്തിന് ആഥിത്യം അരുളാന്‍ ഉള്ള അവസാന ഘട്ട ഒരുക്കത്തിലാണ് ഓണാട്ടുകര. വിപുലമായ ക്രമീകരങ്ങള്‍ ആണ് ക്ഷേത്രത്തില്‍ ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ ശിവരാത്രി ദിനം മുതല്‍ കുത്തിയോട്ടത്തിന്റെ പാട്ടുകളും, ചുവടുകളും കൊണ്ട് സമ്പന്നമാണ് ചെട്ടികുളങ്ങര. അഭീഷ്ടസിദ്ധിക്കും, സര്വ്വൈശ്ര്യത്തിനു മായി ദേവിയുടെ ഇഷ്ടവഴിപാട് കുത്തിയോട്ടം. ഇത്തവണ പന്ത്രണ്ടു കുത്തിയോട്ട വഴിപാടുകള്‍ ആണ് ഉള്ളത്. പരമ്പരാഗത ചിട്ടവട്ടങ്ങള്‍ ഓടെ ആണ് ചടങ്ങുകള്‍. ഭരണി നാളില്‍ രാവിലെ ഘോഷയാത്രയായി കുത്തിയോട്ട സംഘങ്ങള്‍ ദേവിയ്ക്ക് മുന്നില്‍ എത്തും.
വൈകിട്ടാണ് പ്രസിദ്ധമായ കെട്ടുകാഴ്ച. പതിമൂന്നു കരകളില്‍ നിന്നുള്ള അംബരചുംബികളായ കെട്ടുകാഴ്ചകള്‍ ദേവിയ്ക്ക് മുന്നില്‍ അണിനിരക്കും. നാടിന്റെ നാനഭാങ്ങളില് നിന്നും പതിനായിരങ്ങള്‍ ആകും ഈ ദ്രിശ്യ വിസ്മയം കാണാന്‍ എത്തുക. ഭക്തിയും കലയും സംസ്കാരവും എഴ്ചെരുന്ന ആഘോഷത്തിനായി കാത്തിരിക്കുകയാണ് ഓണാട്ടുകര.