ചെന്നൈ: നടന് കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്നു നടക്കും. മധുര ഒത്തക്കട മൈതാനിയില്‍ വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ പാര്‍ട്ടിയുടെ പേരും ആശയവും പ്രഖ്യാപിക്കും. തുടര്‍ന്നു മൈതാനത്തു പാര്‍ട്ടിയുടെ പതാക ഉയര്‍ത്തും.
കമല്‍ഹാസന്റെ തമിഴ്നാട് പര്യടനവും ഇന്നു തന്നെയാണ് ആരംഭിക്കുന്നത്. ഘട്ടം ഘട്ടമായിട്ടാകും പര്യടനം നടത്തുക. ബുധനാഴ്ച രാവിലെ 7.45നു രാമേശ്വരത്തെ എ.പി.ജെ.അബ്ദുല്‍ കലാം സ്മാരകത്തില്നിന്നാണു കമലിന്റെ പര്യടനം ആരംഭിക്കുന്നത്. തുടര്‍ന്നു രാമനാഥപുരം, പരമക്കുടി, മാനാമധുര എന്നിവിടങ്ങളിലെ പൊതുയോഗങ്ങള്‍ക്കു ശേഷമാണു മധുരയിലെ പാര്‍ട്ടി പ്രഖ്യാപനം.
ഇന്ന് നടക്കുന്ന പാര്‍ട്ടി പ്രഖ്യാപന ചടങ്ങില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പങ്കെടുക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയന് വിഡിയോ കോണ്‍ഫറന്‍സിലൂടെ റാലിയെ അഭിസംബോധന ചെയ്യും.