ന്യൂഡല്‍ഹി: കേരളത്തിലെ ചുവപ്പ് ഭീകരതയ്ക്കെതിരെ ഡല്‍ഹി എ.കെ.ജി ഭവന് മുന്നില്‍ ആര്.എം.പി നേതാവ് കെ.കെ രമയുടെ പ്രതിഷധം ഇന്ന്. ഒഞ്ചിയത്ത് ആര്.എം.പി പ്രവര്‍ത്തകര്‍ക്കുനേരെ സി.പി.എം അക്രമം തുടരുന്നതില്‍ പ്രതിഷേധിച്ചും കെ.കെ രമയെ അപകീര്‍ത്തിപ്പെടുത്തുന്ന രിതിയില്‍ നവമാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കം. രാവിലെ 10 മണിക്ക് പ്രതിഷേധ പ്രകടനം ആരംഭിക്കും.