കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബ് കൊല്ലപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി സമാധാന യോഗം ഇന്ന് ചേരും. കണ്ണൂര്‍ കളക്ട്രേറ്റില്‍ ചേരുന്ന യോഗത്തില്‍ മന്ത്രി എകെ ബാലന് അധ്യക്ഷത വഹിക്കും. ഷുഹൈബിന്റെ മരണം നടന്ന് എട്ടു ദിവസത്തിനു ശേഷമാണ് സര്‍ക്കാര്‍ സമാധാനം യോഗം വിളിച്ചിരിക്കുന്നത്.
യോഗത്തില്‍ ജില്ല കളക്ടര്‍ മിര്‍ മുഹമ്മദലിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കും. കൂടാതെ വിവിധ രാഷ്ട്രീയ കക്ഷികളെയും ക്ഷണിച്ചിട്ടുണ്ട്. രാവിലെ 10.30ന് യോഗം ആരംഭിക്കും.
അതേസമയം ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ യഥാര്‍ഥ പ്രതികളെ പിടികൂടണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് നടത്തുന്ന നിരാഹാരസമരം മൂന്നാം ദിവസവും തുടരുകയാണ്. യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യുംവരെ സമരം തുടരാനാണ് കോണ്‍ഗ്രസ് തീരുമാനം. സമാധാനയോഗം കബളിപ്പിക്കലാണെന്ന് മുസ്ലീംലീഗ് കുറ്റപ്പെടുത്തി. കൊല്ലിച്ചവരും കൊന്നവരും നടത്തുന്ന ചായ സത്കാരം ബഹിഷ്കരിക്കണമെന്ന് യൂത്ത്ലീഗും ആവശ്യപ്പെട്ടിട്ടുണ്ട്.
.