കാസർകോട് : ചീമേനി പുലിയന്നൂരിൽ കവർച്ചാശ്രമത്തിനിടയിൽ റിട്ടയേർഡ് അദ്ധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ.കൊല്ലപ്പെട്ട അദ്ധ്യാപികയുടെ അയൽ വാസികളായ വൈശാഖ്,റനേഷ് എന്നിവരാണ് പിടിയിലായത്.
സംഭവവുമായി ബന്ധപ്പെട്ട മൂന്നാമൻ വിദേശത്തേക്ക് കടന്നതായി പൊലീസ് പറഞ്ഞു.കഴിഞ്ഞ ഡിസംബർ 13 നാണ് പുലിയന്നൂരിൽ കവർച്ചക്കിടെ റിട്ടയേർഡ് അദ്ധ്യാപികയായിരുന്ന പി വി ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.തടുക്കാൻ ശ്രമിച്ച ഭർത്താവ് കളേത്തര കൃഷ്ണൻ മാസ്റ്ററെ വെട്ടി പരിക്കേൽപ്പിച്ചിരുന്നു.
തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് സ്ഥല പരിചയമുള്ളവരാകാം കൊലയാളികളെന്ന നിഗ്മനത്തിലെത്തിയിരുന്നു.
സ്വര്‍ണം പണയംവച്ചതുമായി ബന്ധപ്പെട്ട് ബാങ്കിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അയല്‍വാസികൾ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് സ്ഥിരീകരിച്ചത്.