ചെട്ടികുളങ്ങര: വിശ്വപ്രസിദ്ധമായ ചെട്ടികുളങ്ങര കുംഭഭരണിമഹോത്സവം ഇന്ന്. ഉത്സവം പ്രമാണിച്ച് ഇന്നു മുഴുവന്‍ സമയവും ക്ഷേത്രനട തുറന്നിരിക്കും. ദേവിയെ ആവാഹിച്ച ജീവത ഓരോ കെട്ടുകാഴ്ചയും സന്ദര്‍ശിക്കുന്നതോടെ അന്തരീക്ഷം ദേവീനാമങ്ങളാല്‍ ഭക്തിസാന്ദ്രമാകും.
ഭരണിയിലെ പ്രധാന വഴിപാടായ കുത്തിയോട്ടങ്ങള്‍ രാവിലെ അഞ്ചു മുതല്‍ ക്ഷേത്രത്തിലേക്ക് പുറപ്പെടും. രാവിലെ ആറു മുതല്‍ കുത്തിയോട്ടങ്ങള്‍ ക്ഷേത്രത്തില്‍ എത്തിച്ചേരും. കഴിഞ്ഞ ശിവരാത്രി ദിനം മുതല്‍ കുത്തിയോട്ടത്തിന്റെ പാട്ടുകളും, ചുവടുകളും കൊണ്ട് സമ്പന്നമാണ് ചെട്ടികുളങ്ങര. അഭീഷ്ടസിദ്ധിക്കും, സര്വ്വൈശ്ര്യത്തിനു മായി ദേവിയുടെ ഇഷ്ടവഴിപാട് കുത്തിയോട്ടം. ഇത്തവണ പന്ത്രണ്ടു കുത്തിയോട്ട വഴിപാടുകള്‍ ആണ് ഉള്ളത്. പരമ്പരാഗത ചിട്ടവട്ടങ്ങളോടെ ആണ് ചടങ്ങുകള്‍.
വൈകിട്ടാണ് പ്രസിദ്ധമായ കെട്ടുകാഴ്ച. പതിമൂന്നു കരകളില്‍ നിന്നുള്ള അംബരചുംബികളായ കെട്ടുകാഴ്ചകള്‍ ദേവിയ്ക്ക് മുന്നില്‍ അണിനിരക്കും. കൂടാതെ ഭരണി നാളിലെ തിരക്ക് പ്രമാണിച്ച് കെ.എസ്.ആര്.ടി.സിയും മറ്റും സ്പെഷ്യല്‍ സര്‍വീസുകളും നടത്തുന്നുണ്ട്. കുത്തിയോട്ടവും കെട്ടുകാഴ്ചയും കാണാന്‍ നാനാഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് ആളുകളാണ്ചെട്ടികുളങ്ങരയില് എത്തുന്നത്.