ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശനിരക്ക് കേന്ദ്രസര്‍ക്കാര്‍ കുറച്ചു. 8.65 ശതമാനം ഉണ്ടായിരുന്നത് നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 8.55 ശതമാനമായിട്ടാണ് കുറച്ചത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് കേന്ദ്ര ട്രസ്റ്റ് ബോഡി യോഗത്തിലാണ് തീരുമാനം. ഇതിലൂടെ ഇപിഎഫ്ഒക്ക് 586 കോടിയുടെ മിച്ചമുണ്ടാകും. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഇപിഎഫ്ഒ പലിശനിരക്കുകള്‍ കുറയ്ക്കുന്നത്.
പലിശനിരക്ക് കുറയ്ക്കാനുള്ള തീരുമാനം കേന്ദ്ര ധനകാര്യ മന്ത്രാലയം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗാംഗ്വാര്‍ പറഞ്ഞു. പലിശനിരക്ക് കുറയ്ക്കുന്നതിലൂടെ വരിക്കാരുടെ എണ്ണം ആറുകോടിയില്‍ നിന്നും ഒന്‍പതു കോടിയായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
20 തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ മാത്രമേ പിഎഫ് പരിധിയില്‍ വരുകയുള്ളു എന്നത്, 10 തൊഴിലാളികളെന്നു മാറ്റാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.