തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)നെ മുന്നണിയില്‍ എടുക്കുന്നതിനെതിരെ മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദന്. മാണിയെ മുന്നണിയില്‍ എടുക്കരുത് എന്നാവശ്യപ്പെട്ട് വി.എസ് കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. നേരത്തെ പൊളിറ്റ് ബ്യൂറോ പരിഗണിച്ച് തള്ളിക്കളഞ്ഞ വിഷയം സംസ്ഥാന സമ്മേളനം പരിഗണിക്കരുതെന്നും കത്തില്‍ വിഎസ് ആവശ്യപ്പെടുന്നു.
മാണിയുടെ അഴിമതിക്കെതിരെ സമരം നടത്തിയ പാര്‍ട്ടിയാണ് സിപിഎം. ഈ സാഹചര്യത്തില്‍ മാണിയെ മുന്നണിയില്‍ എടുത്താല്‍ അത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തും. മാണിയോട് മൃദുസമീപനം സ്വീകരിക്കുന്നത് പാര്‍ട്ടിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും വി.എസ് ചൂണ്ടിക്കാട്ടുന്നു. ദേശീയ തലത്തിലുള്ള ഇടത് ഐക്യത്തെ മാണിയുമായുള്ള ബന്ധം ദുര്‍ബലപ്പെടുത്തുമെന്നും കത്തില്‍ പറയുന്നു.