ന്യൂഡല്‍ഹി: കെ എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴ കേസ് സി ബി ഐ അന്വഷിക്കണം എന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ബി ജെ പി സംസ്ഥാന സമിതി അംഗം നോബിള്‍ മാത്യു സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിക്കുക.
ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, ജസ്റ്റിസ് ഭാനുമതി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. നിലവില്‍ വിജിലന്‍സ് ആണ് കേസ് അന്വഷിക്കുന്നത്. മാണിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സ് ഉദ്ദേശിക്കുന്നില്ല എന്ന് ഹര്‍ജിയില്‍ പറയുന്നു.
പല തവണ കേസ് അവസാനിപ്പിക്കാന്‍ ശ്രമിച്ചിട്ടും കോടതി ഇടപെട്ട് തുടര്‍ അന്വേഷണത്തിന് നിര്‍ദേശിക്കുകയായിരുന്നു. കേരള രാഷ്ട്രീയ ത്തിലെ ഉന്നതനായ നേതാവാണ് കെ എം മാണിയെന്നും നാല് തവണ മന്ത്രി ആയിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടി കാട്ടുന്നു.