ദുബായ്: ദുബായില്‍ പുതിയ തൊഴില്‍ വിസക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ യുഎഇയിലെ മറ്റു എമിറേറ്റുകളില്‍ പുതിയ തൊഴില്‍ വിസയില്‍ രാജ്യത്തെത്തുന്നവര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
തൊഴില്‍ വിസക്ക് അപേക്ഷിക്കുന്നയാള്‍ കഴിഞ്ഞ അഞ്ച് വര്‍ഷം താമസിച്ച രാജ്യത്ത് നിന്ന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. ഈ മാസം നാലു മുതലാണ് യുഎഇയില്‍ തൊഴില്‍ വിസക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്.