ന്യൂഡല്‍ഹി: കെ എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴ കേസ് സി ബി ഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ ഇടപെടാനാകില്ലെന്ന് കോടതി അറിയിച്ചു. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായതിനുശേഷവും പരാതി ഉണ്ടെങ്കില്‍ ആ സമയത്ത് ഉചിതമായ സ്ഥലത്ത് പരാതി നല്കിയാല് മതിയെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, ജസ്റ്റിസ് ഭാനുമതി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അതേ സമയം ബാര്‍ കോഴക്കേസിലെ സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണെന്ന് കെ.എം മാണി പ്രതികരിച്ചു.