ന്യൂഡല്‍ഹി: സുനന്ദ പുഷ്കര്‍ കേസില്‍ പ്രത്യേക സംഘം അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുള്ള സുബ്രഹ്മണ്യന് സ്വാമിയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസയച്ചു. ഡല്‍ഹി പൊലീസിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും പ്രത്യേകസംഘം അന്വേഷണം നടത്തണമെന്നുമാണ് സ്വാമിയുടെ ആവശ്യം. ഇക്കാര്യം ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസുമായി നേരിട്ട് ബന്ധമില്ലാത്ത സുബ്രഹ്മണ്യം സ്വാമിക്ക് ഹര്‍ജി നല്കാന് നിയമപരമായ അധികാരം ഉണ്ടോയെന്ന് പിന്നീട് തീരുമാനിക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.