ന്യൂഡല്‍ഹി: ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ നിരോധിച്ച ഉത്തരവില്‍ നിന്ന് പഞ്ചായത്തുകളെ ഒഴിവാക്കണമെന്നാവശ്യപ്പെടുന്ന കേരളത്തിന്റെ ആവശ്യത്തില്‍ പരിശോധിച്ച് ഉത്തരവിറക്കാമെന്നു സുപ്രീം കോടതി. നിലവിലുള്ള ഉത്തരവ് നടപ്പാക്കുന്നതില്‍ പ്രായോഗിക ബുദ്ദിമുട്ടുണ്ടെന്നാണ് കേരളത്തിന്റെ വാദം. സമാനമായ ആവശ്യം ഉന്നയിച്ച് അസ്സം, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് മുനിസിപ്പല്‍ മേഖലകളെ നേരത്തെ കോടതി ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.