റായ്പൂർ : വാർദ്ധക്യത്തിന്റെ അവശതകൾക്കിടയിലും സ്വച്ഛ് ഭാരത് സ്വപ്നത്തിനായി പ്രവർത്തിച്ച ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ സ്വച്ഛ് ഭാരത് ദൂത് കുൻവർ ഭായ് അന്തരിച്ചു.106-ാം മത്തെ വയസ്സിലാണ് അന്ത്യം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് മിഷനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് കുൻവർ ഭായ് സ്വച്ഛ് ഭാരതിന്റെ പ്രവർത്തകയായി മാറിയത്.ഇതിനായി താൻ വളർത്തിയിരുന്ന ആടുകളെയും വിറ്റാണ് തന്റെ ഗ്രാമത്തിൽ ശൗചാലയം നിർമിച്ചത്.
2016 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കുൻവർ ഭായുടെ സേവനങ്ങൾ മുൻ നിർത്തി അവരെ ആദരിച്ചിരുന്നു.
റായ്പൂരിലെ കൊട്ടബാരി ഗ്രാമത്തിലായിരുന്നു കുൻവർ ഭായുടെ താമസം.ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺ സിംഗ് മരണത്തിൽ അനുശോചിച്ചു