ദുബായ് : നടി ശ്രീദേവിയുടെ തലയിൽ ആഴത്തി മുറിവുള്ളതായി റിപ്പോർട്ട്.എന്നാൽ ഈ മുറിവ് എങ്ങനെയുണ്ടായതാണെന്ന് വ്യക്തമായിട്ടില്ല.
ഇത് വീഴ്ച്ചയിൽ വന്നതാണോ,മറ്റേതെങ്കിലും വിധത്തിലുള്ളതാണോയെന്ന് പ്രോസിക്യൂഷൻ അന്വേഷിക്കും.ഇതിൽ വ്യക്തത വരുത്താൻ ശ്രീദേവിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തേക്കും.
ബാത്ത്ടബ്ബിൽ വീണാൽ ഇത്തരത്തിൽ ആഴത്തിലുള്ള മുറിവ് ഉണ്ടാകുമോയെന്നതും സംശയകരമാണ്.
ഇതു സംബന്ധിച്ച് ദുബായ് പൊലീസും,ഡോക്ടർമാരും,ഇന്ത്യൻ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരും തമ്മിൽ ചർച്ച നടക്കുകയാണ്.
ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറിനെ ദുബായ് പൊലീസ് ചോദ്യം ചെയ്തു.ശ്രീദേവിയെ അവസാനമായി കണ്ട വ്യക്തി എന്ന നിലയ്ക്കാണ് പോലീസ് ബോണി കപൂറില്‍ നിന്നും കൂടുതൽ വിവരങ്ങൾ അറിയാൻ ശ്രമിക്കുന്നത്